ചിത്രലക്ഷണം - കെ കെ വാര്യർ

ചിത്രലക്ഷണം - കെ കെ വാര്യർ

ഭാരതീയ ചിത്രകലയെ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്ന രണ്ടാമത്തെ ആധികാരിക ശാസ്ത്രഗ്രന്ഥമാണ് ചിത്രലക്ഷണം. 2002-ൽ പ്രസിദ്ധീകൃതമായ ചിത്രസൂത്രമാണ് ഒന്നാമത്തെ കൃതി.
16-ആം നൂറ്റാണ്ടിൽ ചെമ്പകശ്ശേരി രാജ്യം ഭരിച്ചിരുന്ന ദേവനാരായണൻ എന്ന പൂരാടം തിരുനാൾ രാജാവിൻ്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹത്തിൻ്റെ കൊട്ടാരം പണ്ഡിതസദസ്സിലെ ഒരംഗമായിരുന്ന ശ്രീകുമാരൻ നമ്പൂതിരി രചിച്ച ശില്പരത്നം എന്ന ഗ്രന്ഥത്തിലെ അവസാനഭാഗത്താണ് ചിത്രലക്ഷണമെന്ന അദ്ധ്യായം. ചിത്രം എന്താണ്- എന്തിനാണ് ചിത്ര വിഷയങ്ങൾ , ചിത്രതലം തയ്യാറാക്കൽ എങ്ങനെ , രൂപനിർമ്മാണം, ചായങ്ങൾ തൂലികകൾ എന്നിവ തയ്യാറാക്കൽ, സ്ഥാനങ്ങൾ, അളവുകൾ, വർണ്ണസംയോഗം, വർണ്ണവിന്യാസം, പശകൾ, രസചിത്രം, ധൂളിചിത്രം, സ്വർണ്ണലേപനം തുടങ്ങി ചിത്രരചനാ സംബന്ധിയായ നാല്പതിലധികം വിഷയങ്ങൾ 150 ശ്ലോകങ്ങളിലായി ചിത്രലക്ഷണത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നു.


കേരളചിത്രകലാരംഗത്തിൻ്റെ അവിഭാജ്യഘടകവും ആചാര്യനുമായിരുന്ന ശ്രീമാൻ കെ കെ വാര്യരാണ് (1934-2018)ഈ വിഷയം പഠിച്ച് വിവർത്തനം ചെയ്ത് ആസ്വാദകരിലേയ്ക്കെത്തിയ്ക്കാൻ യത്നിച്ചത്. മ്യൂറൽ പെയ്ൻ്റിംഗിൻ്റെ (Mural Painting ) സംരക്ഷണത്തിനും തുടർച്ചയ്ക്കുമായി അദ്ദേഹം ചെയ്ത സംഭാവനകൾ അമൂല്യമത്രേ. നിരവധി ക്ഷേത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി ഇദ്ദേഹം ചിത്രങ്ങൾ രചിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടേയും, കേന്ദ്രഗവണ്മെൻ്റിൻ്റെ കൾച്ചറൽ സെൻ്ററിൻ്റേയും പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു കൈവന്നിട്ടുണ്ട്. എറണാകുളം ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സിൻ്റേയും, ഗുരുവായൂർ ചിത്രഗേഹത്തിൻ്റേയും ഡയറക്ടർ ആയിരുന്നു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ സന്ദർശക അദ്ധ്യാപകനുമായിരുന്നു.
ഓർഡർ ചെയ്യൂ: BOOK NOW