വായനയ്ക്കു ചേര്‍ന്നകാലം

വായനയ്ക്കു ചേര്‍ന്നകാലം

ലോകമാകെ ഭീതിയിലാണ്ട ഇക്കാലത്തെ എപ്രകാരം ചെലവഴിയ്ക്കാം എന്നു ചിന്തിച്ചാല്‍ ആയതിനു മറുപടി വായനയിലൂടെ എന്നാണ്. കൊറോണ ഭീതി പടർത്തുന്ന ഈ കാലത്ത് ശുദ്ധ അലസന്മാരായി വീടുകളിൽ അടച്ചുകൂനിയിരിയ്ക്കുന്നതല്ലാതെ ക്രിയാത്മകായ പ്രവൃത്തികളിലൂടെ നേരമ്പോക്കും വിജ്ഞാനസമ്പാനവുമൊപ്പമാകാം. കുട്ടികളുടെ വിദ്യാലയങ്ങളൊക്കെ അടച്ചിരിയ്ക്കയാകയാൽ അവർക്ക് പഞ്ചതന്ത്രം , ഹാരിപോട്ടർ തുടങ്ങി അനേകം ബാലസാഹിത്യകൃതികൾ സമ്മാനിയ്ക്കാവുന്നതാണ്. സുമംഗലയുടേയും മറ്റും കോട്ടം തട്ടാത്ത നറുംകഥകൾ എന്നെന്നും അവർക്ക് ആസ്വാദ്യകരമായിരിയ്ക്കും. അവരിൽ വായനാശീലം വളർത്താൻ ഇതു നല്ലൊരു അവസരമാകുന്നു. ആദ്ധ്യത്മികഗ്രന്ഥങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതും നല്ലൊരു മാർഗ്ഗമാണ്. സഞ്ജയൻ, വി കെ എൻ, ബഷീർ തുടങ്ങി ശുദ്ധഹാസ്യത്തിൻ്റെ കൊടുമുടികൾ മറ്റൊരു രസാനുഭൂതി നൽകുന്നു. ചരിത്രപുസ്തകങ്ങൾ നോവലുകൾ എന്നിവ പഴയ ഓർമ്മകളുടെ ഗ്രന്ഥത്താളുകൾ മറിച്ചു നോക്കാൻ സഹായകമാണ്. ഇത്തരം പുസ്തകങ്ങളുടെ വലിയ സങ്കേതങ്ങൾ ബുക്സ്ഡീൽ ഒരുക്കിയിട്ടുണ്ട്. പുത്തൻ ലോകത്തിൻ്റെ സ്പന്ദനങ്ങളിൽ ആകൃഷ്ടരായവർക്ക് നവസാഹിത്യകാരുടെ കൃതികളും സുലഭമായുണ്ട്.