ഗേറ്റ് പരീക്ഷയിലൂടെ വിവിധ അവസരങ്ങൾ

ഗേറ്റ് പരീക്ഷയിലൂടെ വിവിധ അവസരങ്ങൾ

GATE - Graduate Aptitude Test in Engineering | വിദ്യാർഥികൾക്ക് എൻജിനീയറിങ്ങിലും സയൻസിലും ഉള്ള അറിവ് പരിശോധിക്കാനുള്ള ദേശീയ തലത്തിലുള്ള പരീക്ഷയാണ് .വിവിധ ബ്രാഞ്ചുകളിലുള്ള എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് GATE പരീക്ഷ എഴുതാവുന്നതാണ്.രണ്ട് വർഷമാണ് ഗേറ്റ് സ്കോറിൻ്റെ കാലാവധി. ഇന്ത്യയിലെ എല്ലാ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളും ഗേറ്റ്പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾക്ക് പ്രഥമ പരിഗണന നൽകുന്നു. 

GATE പരീക്ഷ എഴുതുന്നതിൻ്റെ  ഗുണങ്ങൾ താഴെ വിവരിക്കുന്നു.


1, M.E/M.Tech/PhD എന്നീ കോഴ്‌സുകൾ NIT, IIIT, IIT, CFTI എന്നീ ഇൻസ്റ്റിറ്റ്യൂട്ട്കളിൽ പഠിക്കുവാനുള്ള അവസരം. 


2, PG കഴിഞ്ഞവർക്ക് CSIR ലാബുകളിൽ JRF ആയി ചേരാം.


3, പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ ONGC, Power Grid, NTPC, IOCL, BHEL, DRDO, BARC: OCES, DGFS, Cabinet Secretariat, Govt. of India, ONGC Ltd, NPCIL എന്നിവയിൽ അവസരങ്ങളിൽ പ്രഥമ പരിഗണന. 


4, 5ലക്ഷം മുതൽ 15ലക്ഷം രൂപവരെ തുടക്ക ശമ്പളം. 


5, 90% ആവറേജ് ഉള്ളവർക്ക് സിംഗപ്പൂരിലെ National University of Singapore(NUS), Nanyang Technological University (NTU)ലും ജര്മനിയിലെ Technical University of Germany, RWTH ACHEN എന്നീ യൂണിവേഴ്സിറ്റികളിലും ഉപരിപഠനത്തിന് പ്രവേശനം നേടാവുന്നതാണ്.


6, PG കഴിഞ്ഞവർക്ക് GATE പരീക്ഷ എഴുതിയാൽ Teaching ന് യോഗ്യത ഉണ്ട്.


7, വിവിധ സ്കോളർഷിപ്പുകൾ നേടാൻ GATE സ്കോർ ഒരു പ്രധാന മാനദണ്ഡമാണ്.


എങ്ങനെ അപേക്ഷിക്കാം:


https://gate.iitk.ac.in/ എന്ന വെബ്സൈറ്റിൽ അപേക്ഷ അയക്കാം. 

ഫീസ്: ₹1500 (as on 2023)

വനിതകൾക്കും റിസർവേഷൻ ഉള്ളവർക്കും ഫീസ്: ₹750

GATE Preparation Guides: Click to view