ഖസാക്കിൻ്റെ ഇതിഹാസം

ഖസാക്കിൻ്റെ ഇതിഹാസം

ഓ വി വിജയനെന്ന മഹാനായ കഥാകാരൻ്റെ അനുപമമായ രചനയാണ് ഖസാക്കിൻ്റെ ഇതിഹാസം. പന്ത്രണ്ട് വര്‍ഷത്തോളം പ്രസിദ്ധപ്പെടുത്താതെ തൻ്റെ കയ്യില്‍ വെച്ച ഈ പുസ്തകം, കാക്കനാടൻ, വി കെ എൻ തുടങ്ങിയ സാഹിത്യകാരായ ദല്‍ഹിയിലെ കൂട്ടുകാരുടെ നിര്‍ബ്ബന്ധപ്രകാരമാണ് ഓ വി വിജയൻ പ്രസിദ്ധപ്പെടുത്താൻ തീരുമാനമെടുത്തത്. 1968 ല്‍ മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിലാണ് ഖസാക്കിൻ്റെ ഇതിഹാസം അച്ചടിച്ചു വന്നത്. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വിജയൻ്റെ കഥാപാത്രങ്ങളെ മലയാളി ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചത്. 1990 ല്‍ ഡി സി ബുക്സ് വീണ്ടും അത് പ്രസിദ്ധപ്പെടുത്തി. ഇന്നോളമുണ്ടായ മലയാളനോവലുകളുടെ പ്രമേയങ്ങളുടെ കൂട്ടത്തില്‍ ഖസാക്ക് തീര്‍ത്ത അന്തരം സുപ്രകടമാണ്. കുലീനരും സര്‍വ്വഗുണസമ്പന്നരുമായ നായകരില്‍ നിന്ന് വ്യത്യസ്തമായി, ജീവിതത്തിലെ നേരിനോട് ചേര്‍ന്നു നില്‍ക്കുന്ന, ചില കുറവുകളൊക്കെയുള്ള , അനുഭവങ്ങളിലൂടെ മാറ്റങ്ങള്‍ വരുന്ന നായകകഥാപാത്രങ്ങളായിരുന്നു വിജയൻ്റേത്. ഖസാക്ക് , ചിതലിമലയുടെ താഴ്വരയിലുളള ഒരു സാങ്കല്പികഗ്രാമമാണ്. അവിടെ ഏകാദ്ധ്യാപകവിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന കഥാപാത്രത്തില്‍ നിന്നുകൊണ്ട് ഒരു ഗ്രാമത്തെ ആകമാനം വീക്ഷിയ്ക്കുകയാണ് ഖസാക്കിൻ്റെ ഇതിഹാസകാരൻ. അവിടുത്തെ കരിമ്പനക്കാറ്റിനൊപ്പം വീശുന്ന നാടിൻ്റെ മാറ്റങ്ങളും രാഷ്ട്രീയപരിവര്‍ത്തനങ്ങളും വ്യക്തിപരങ്ങളായ വ്യതിയാനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വായിയ്ക്കൂ : https://www.booksdeal.in/product/ovvijayan-khasak-22301