''ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരംകൊണ്ടല്ല മനസ്സുകൊണ്ടാണ് '' എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിൻ എന്ന നീണ്ടകഥയുടെ ആഴങ്ങളിൽനിന്ന് പുറപ്പെടുന്നു. സത്യവേദപുസ്തകത്തിലെ മൗനങ്ങളിൽനിന്ന് കാലാതിവർത്തിയായ ഒരു പ്രണയകഥ നെയ്‌തെടുക്കുമ്പോൾത്തന്നെ രതി, അധികാരം എന്നീ ജീവിതസമസ്യകളെക്കൂടി പ്രണയമെന്ന പൊരുളിനോടു ചേർത്തുവയ്ക്കുന്നതിനാൽ പല മാനങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.'' പഴയനിയമ പുസ്തകത്തിലെ മൗനത്തെ 'ഉത്തമഗീത'ത്തിന്റെ സാന്ദ്രസംഗീതംകൊണ്ട് ശബ്ദായമാനമാക്കുന്ന ശലോമോന്റെയും അബീശഗിനിന്റെയും വീഞ്ഞിനെക്കാൾ മധുരതരമായ പ്രണയകഥ.