മുഖവുര വായനക്കാർ എന്തിനാണ് ക്രൈം ത്രില്ലറുകൾ വായിക്കുന്നത്? അതിലു ടെ ലഭ്യമാകുന്ന അനുഭൂതിയെന്താണ്? കാലങ്ങളായി നിരൂപകരെയും വിമർശകരെയും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്നാണിത് എന്ന ദുർഘ ടമായ പ്രശ്നനത്തിനും പരിഹാരമുണ്ടാകുന്നു എന്ന പൊതുവായ സവി ശേഷത ഇത്തരം നോവലുകളിൽ കണ്ടെത്താനാവും. കോട്ടയം പുഷ്പനാഥിനെയും ഷെർലോക് ഹോംസിനെയും ഒരുപോലെ വായിച്ചിരുന്ന മലയാളി വായനക്കാർക്കിടയിൽ രണ്ടായിരത്തിനു ശേഷം സംഭവിച്ച മാറ്റമാണ് 'ക്രൈം ത്രില്ലർ ബും': കുറ്റാന്വേഷകസാഹിത്യത്തെ ഗൗരവമായി സമീപിച്ച എഴുത്തുകാരും വായനക്കാരും വിമർശകരും സാധകരുമാണ് ഈ തരംഗത്തിലെ പ്രധാനമാറ്റം. જીત જોળ ા രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം ക്രൈം തില്ലർ എഴുത്ത് നേരിടുന്ന യാ ഞികമായ ആവർത്തനങ്ങൾക്കും അനുരൂപീകരണങ്ങൾക്കും ഒരു പരി ഹാരമായാണ് വിഷ്ണുലാൽ തൻ്റെ 'അദ്യശ്യമുറിവുകളു' മായെത്തുന്നത്. നന്ദകുമാർ എന്ന സാഹസികനായ പോലീസ് ഉദ്യോഗസ്ഥൻറെ കുറ്റാ ന്വേഷണയാത്രകൾ വായനക്കാരെ ഭ്രമിപ്പിക്കുന്നവയാണ്. മിത്തും മന്ത്ര തന്ത്രങ്ങളും പ്രമേയമാകുമ്പോൾ മനഃശാസ്ത്രവും ചരിത്രവും പശ്ചാത്ത ലമായി മാറുന്ന സുന്ദരമായ ആഖ്യാനം! ലളിതവും മൂർച്ചയേറിയതുമായ ഭാഷയും നോവലിനെ വ്യത്യസ്തമാക്കുന്നു. സ്വത്വം എന്നത് ചോദ്യചിഹ്നമാക്കി മാറ്റി, അപരസ്വത്വം നിർമ്മിച്ച്, ചരിത്രത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ 'വെടക്കാക്കി തനിക്കാക്കു ന' സമകാലിക രാഷ്ട്രീയ പരിസ്ഥിതിയിൽ ഈ നോവൽ സവിശേ ഷശ്രദ്ധയാകർഷിക്കുന്നു. കേവലമൊരു അപസർപ്പകരചന എന്നതി തപ്പുറം തന്റെ നാടിനെ, പൈതൃകത്തെ, ഭാഷയെ, സംസ്‌കാരത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഹൃദ്യമായ ഒരു ഫിക്ഷൻ! അതാണ് 'അദ്യശ്യമുറിവുകൾ', pomar P കുറിപ്പിന് മുന്നിൽ 'സ്പോയിലർ അലെർട്' ചേർക്കാത്തതുകൊ ണ്ടുതന്നെ കഥയിലേക്ക് കടന്ന് ആ രസച്ചരട് മുറിക്കുന്നില്ല. നന്ദകുമാറി നൊപ്പമുള്ള യാത്ര നിങ്ങളുടെ ബുദ്ധിയെയും ചിന്തയെയും ബോധ്യങ്ങ ളെയുമൊക്കെ കുറച്ചുകൂടി മൂർച്ചയുള്ളതാക്കുമെന്നതിൽ സംശയമില്ല! വിഷ്ണുലാലും 'അദൃശ്യ മുറിവുകളും' വായനാദൂരങ്ങൾ കീഴടക്കട്ടെ! ആശംസകളോടെ അഗത കുര്യൻ (ക്രിയേറ്റിവ് ബുക്ക് എഡിറ്റർ