നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി. തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം. ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം. അവിടത്തെ പഠനകാലം, സൗഹൃദങ്ങൾ, പ്രണയം... അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ. അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും, പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ... അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ... 'ആമിന ടു ആൻഡ് ഫ്രം ഡൽഹി' പുതുമയാർന്ന വായന നൽകുന്നു.