ഭൂ வீ ജിയോ ജോർജ് എല്ലാ കഥകളും സങ്കല്‌പങ്ങളും യാഥാർഥ്യങ്ങളും ഇഴപിരിച്ചെടുക്കാൻ കഴിയാത്ത നുണകളാണ്. എന്നാലതിൽ ജീവിതേച്ഛകളുടെ പലതരി സമ്മിശ്ര ണങ്ങളുമുണ്ട്. കഥയുടെ ജീവനാഡികൾ ഹൃദയത്തിൽ സൂക്ഷിച്ചാണ് ഓരോ മനുഷ്യനും ആയുസ്സൊടുങ്ങുന്നത്. അതിൽ വിരളമായി ചിലർ കഥകൾ എഴുതിച്ചേർക്കും. അത്തരമനേകം കഥകൾ പലകാലങ്ങളിൽ, വിവിധയിടങ്ങളിലായി നമ്മൾ അനേകരൂപത്തിൽ അറിഞ്ഞിട്ടുണ്ടാവും. ആ കഥാരേഖയിലേക്കാണ് ജിയോ തന്റെ ആദ്യ കഥാസമാഹാരവുമായി ചേക്കേറുന്നത്. 'ഭൂഖ്' ഈ പേരിൽത്തന്നെയുണ്ട് വായനക്കാരെ കാത്തുനിൽക്കുന്ന പുതുമ.