ഇന്നസെന്റ്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്. രോഗത്തിനോടുള്ള അദ്ദേഹത്തിൻ്റെ ഫലിത പൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്‌തിട്ടുണ്ട് എന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. ഡോ. വി.പി. ഗംഗാധരൻ തനിക്കു തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു. പ്രതീക്ഷയാണ് ഈ പുസ്തകത്തിന്റെ സന്ദേശം. സാറാ ജോസഫ് 'എഴുതാത്ത ബഷീർ' എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി മാറിക്കഴിഞ്ഞു. സത്യൻ അന്തിക്കാട് ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണമാക്കുന്നതിനിടയിലാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്; താമസിയാതെ ഭാര്യ ആലീസിനും, ആ കാലത്തിൻ്റെ ഓർമകളാണ് ഈ പുസ്‌തകം. ഇതു വായിച്ചുതീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണംപോലും വഴിമാറും എന്നു നാം തിരിച്ചറിയുന്നു; നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിതദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്നു മനസ്സിലാകുന്നു. ജീവിതപ്രശ്‌നങ്ങൾക്കു മുന്നിൽ പകച്ചുനില്ക്കുന്നവർക്ക് പ്രചോദനമാകുന്ന പുസ്‌തകം