ഗ്രീഷ്‌മത്തിൽ പൂക്കാനാണെനിക്കിഷ്ടം... അതിനോളം തൻ്റേടം മറ്റാർക്കുണ്ട്? വേനലിൻ്റെ കഠിനമായ കുത്തേറ്റിട്ടും തലയുയർത്തി തണ്ടുറപ്പോടെ തോൽക്കാതെയങ്ങനെ... ചാരു ജ്വാലാമുഖി നി ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ സ്ത്രീയോടൊപ്പമുള്ള ഒരു യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ പ്രബുദ്ധതയുടെ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്‌ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടി വരുന്ന ഏതൊരാൾക്കും കരുത്താകുന്ന വായനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്