പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ തന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമാണതെന്ന് അവൾ മനസ്സിലാക്കുന്നു. എന്നാൽ രാഷ്ട്രീയതന്ത്രങ്ങളുടെ ചതുരംഗക്കളി യിൽ ശത്രുക്കളോട് പൊരുതി ജയിക്കുവാൻ ശിവഗാമിക്ക് കഴിയുമോ? മനസ്സിൽ തോന്നിയ പ്രണയം ലക്ഷ്യത്തിനായി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തരായ നിരവധി കളിക്കാരുള്ള ഈ ചതുരംഗക്കളിയുടെ അവസാനം മഹിഷ്മതി ആര് ഭരിക്കും? വെളിപ്പെടുത്തലുകൾകൊണ്ട് വായനക്കാരനെ ഞെട്ടിക്കുന്ന ബാഹുബലി സീരീസിലെ രണ്ടാം പുസ്തകം. വിവർത്തനം: സുരേഷ് എം.ജി.