കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിത മായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ, ദുരന്തജീവിതത്തിന്റെ വാക്കുകളാകുന്നു.ഗൃഹാതുരമായ ഓര്‍മ്മകളും കഠിനതാലത്തെ തരണം ചെയ്യേണ്ടതിന്റെ ആശങ്കകളും ഹിമാലയ ക്കാഴ്ചളില്‍ നിറയുന്നു. സൈനികന്റെ ജന്മദുരിത ക്കാഴ്ചകളുടെ നിസ്സഹ മായചിത്രമാണ് ഹിമാലയം.