2020 ജൂണിലാണ് അകിര എഴുതി പൂർത്തിയാ ക്കിയത്. അതിനുശേഷം മാസങ്ങളോളം അതിനേ ക്കാൾ നല്ലൊരു കഥ എന്നിലുണ്ടോ എന്ന ചോദ്യം എന്നെ പിന്തുടർന്നിരുന്നു. കൃത്യമായ ഉത്തരം ഉണ്ടാ യിരുന്നില്ല. ഇടവേളകളിൽ ആ ചോദ്യം ഇടയ്ക്കിടെ മനസിലേക്ക് വന്നുകൊണ്ടിരുന്നു. ഓരോ തവണ യും കൂടുതൽ തീവ്രമായി. പക്ഷെ അതിനെ സൗക ര്യപൂർവ്വം ഞാൻ അവഗണിച്ചു. വലിപ്പക്കൂടുതൽ എന്ന പതിവ് പ്രശ്‌നത്തിൽ കു ടുങ്ങി 2021 ഓഗസ്റ്റിലാണ് ഒടുവിൽ അകിര പ്രസി ദ്ധീകരിച്ചത്. പതിവുപോലെ തന്നെ പ്രശംസയും വിമർശനങ്ങളും ഒരുപോലെ കിട്ടി ആ കഥക്ക്, പി ന്നെ മനോരമയിലെ അജീഷേട്ടനാണ് ഒരു കഥ എന്താ യാലും കൊടുക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞത്. അങ്ങനെ എഴുതിത്തുടങ്ങിയതാണ് ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ. 2021 ഡിസംബറിലാണ് അത് പൂർത്തിയാക്കിയത്. അകിര എഴുതിക്കഴിഞ്ഞ് ഒന്നരവർഷത്തെ ഇടവേള. ഒട്ടും എളുപ്പമായിരുന്നില്ല ആ കാലം. എഴുത്തിൻ്റെ സംഘർഷങ്ങളും ചില്ലറയാ യിരുന്നില്ല. പക്ഷെ അതെല്ലാം ആ എഴുത്ത് പൂർത്തി യാവാൻ ആവശ്യമായിരുന്നു എന്നാണ് വിശ്വാസം.