അതിഥികള്‍ വരുമ്പോഴാണ് സാധാരണ നമ്മള്‍ ജ്യൂസുകള്‍ തയ്യാറാക്കുക. അതിനാവട്ടെ ഇന്‍സ്റ്റന്റ് ചേരുവകളെ ആശ്രയിക്കുകയും ചെയ്യും. എന്നാല്‍ വളരെ എളുപ്പത്തില്‍ വ്യത്യസ്തവും രുചികരവുമായ ജ്യൂസുകള്‍ വീട്ടിലുണ്ടാക്കാന്‍ കഴിയുമ്പോള്‍ എന്തിനാണ് സിന്തറ്റിക് ചേരുവള്‍ തേടി പോകുന്നത്. വീട്ടിലുണ്ടാക്കാന്‍ കഴിയുന്ന 120-ഓളം ആരോഗ്യദായകങ്ങളായ ലഘുമാനിയങ്ങളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാറ്റിനും പഴങ്ങളും പച്ചക്കറികളുമാണ് പ്രധാന ചേരുവകള്‍. അതുകൊണ്ടുതന്നെ ശരീരത്തിനും മനസ്സിനും സുഖം പകരുന്നവയാണിവ. വേനല്‍ക്കാലത്തും മഴക്കാലത്തും അവ പതിവാക്കിയാല്‍ ജീവിതശൈലിരോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താം. ക്രിസ്മസ് പോലുള്ള വിശേഷാവസരങ്ങളില്‍ തയാറാക്കാന്‍ 16 തരം വീഞ്ഞുകളെയും പരിചയപ്പെടുത്തുന്നു.