മൗഗ്ലി എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവനുമുള്ള കുട്ടികളുടെ മനസ്സിൽ ഇടം പിടിച്ച കൃതിയായ ജംഗിൾ ബുക്കിൻ്റെ മലയാള പരിഭാഷ. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് ജനപ്രിയ എഴുത്തുകാരൻ റഡ്യർഡ് കിപ്ലിങ്ങി ൻെറ അസാധാരണ രചനാകൗശലം ഏതു പ്രായക്കാരെയും ആകർഷിക്കും. മധ്യപ്രദേശിലെ കാടുകളാണ് ജംഗിൾ ബുക്കിന്റെ രചനാപശ്ചാത്തലം. എല്ലാ ദേശത്തെയും എല്ലാ കാലത്തെയും കുട്ടികൾ തങ്ങളുടെ ഉറ്റ ചങ്ങാ തിയായി കരുതുന്ന മൗഗ്ലിയുടെ കഥകളുൾപ്പെടെ 15 കഥകൾ.