കാമം കൊണ്ട് കൂട്ടുകൂടുന്ന രണ്ടുപേരിൽ ഒരാൾ മാത്രം, വേർപെടാൻ കഴിയാത്ത വിധം പ്രണയം കൊണ്ട് കെട്ടിയിടപ്പെടുന്നത് എന്തുകൊണ്ടാകും? എങ്ങനെയാകും അത്തരമൊരു ബന്ധത്തിൽ നിന്നയാൾ പുറത്തു കടക്കുക? പ്രണയം കൊണ്ടോ കാമം കൊണ്ടോ? പ്രണയം കൊണ്ട് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം അങ്ങനെ ചിന്തിക്കുമ്പോൾ ലോകം കുറച്ചുകൂടി ഭംഗിയുള്ളതാണെന്ന് തോന്നിപ്പോകുന്നു..." നാട് മൊത്തം ചീത്തപ്പേരുള്ള സ്ത്രീയെ എന്തുകൊണ്ടാകും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടാവുക?