ചെറുശ്ശേരി മലയാള സാഹിത്യത്തിൽ സമുന്നതസ്ഥാനം അലങ്കരിക്കുന്ന 'കൃഷ്ണഗാഥ' യുടെ കർത്താവ്. ഉത്തരകേരളത്തിലെ കുറുമ്പ്രനാട് താലൂക്കിൽ ചെറുശ്ശേരി എന്നു പേരുള്ള ഇല്ലത്ത് ജനിച്ചതായി കരു തപ്പെടുന്നു. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമ്മരാജാവിന്റെ സദ സ്യനായിരുന്ന കവി എന്ന് 'കൃഷ്‌ണഗാഥ' യുടെ തുടക്കത്തിൽ തന്നെ സൂചനയുണ്ട്. മറ്റു തെളിവുകൾ ലഭ്യമല്ല. (കോലത്തിരി ഉദയവർമ്മ യുടെ കാലം 15-ാം ശതകത്തിൻ്റെ ഉത്തരാർദ്ധമാണെന്ന് കണക്കാ ക്കപ്പെടുന്നു.) അഗാധമായ സൗന്ദര്യബോധം പ്രകടിപ്പിച്ച ചെറുശ്ശേരി മലയാളഭാഷയുടെ അഭിമാനസ്‌തംഭമായി നിലകൊള്ളുന്നു.