നമ്മൾ എടുത്ത ഒരുപാട് തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് പിന്നീട് തോന്നാറില്ലേ ? വീണ്ടുവിചാരമില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പിന്നീട് ആശ്വസിക്കും. പങ്കാളിയുമായി സദാ വഴക്കിടുക, ബിസിനസ് നഷ്ടമായിട്ടും അതിൽ നിന്നുമാറാൻ കഴിയാതെ വരിക, എന്തിനും ഏതിനും ജ്യോത്സ്യന്റെ സഹായം തേടുക, സൗജന്യം എന്നു കേൾക്കുമ്പോഴേ ചാടി വീഴുക തുടങ്ങി നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്ന മലയാളത്തിലെ അപൂർവ പുസ്തകമാണിത്.