"നേരം... ആ വാക്കിന്റെ ആഴവും വ്യാപ്തിയും നിങ്ങളെപ്പോലെ ഞാനുമിടയ്ക്ക് തെരയാറുണ്ട്. കടലുപോലെ അഗാധമാണെന്ന് കരുതുമ്പോഴും ചാലുകീറിയത് നേർത്തതായി തീരുന്നു. കാടുപോ ലെ നിഗൂഢമാണെന്ന് കരുതുമ്പോഴും പുൽനാമ്പുപോലെ മിഴിവേ റുന്നു. അനന്തനിതാന്തമായ ഒഴുക്കിൽ ഒരുനിമിഷംപോലും മറ്റൊ ന്നിന്റെ ആവർത്തനമാകുന്നില്ല. ഉപമകളില്ലാതെ, താരതമ്യങ്ങളില്ലാ തെ, അളവുകോലുകളില്ലാതെ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കു ന്നു. ഘടികാരങ്ങളിൽനിന്നും ഘടികാരങ്ങളിലേക്ക്. കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്. കഥ കളിൽനിന്നും കഥകളിലേക്ക്."