“ഉപനിഷത്തുകൾ വ്യക്തിരൂപമാർന്ന ഒരു ദൈവത്തിൽ വിശ്വസിക്കു ന്നില്ല. ദൈവികവുമായുള്ള ഏതെങ്കിലും വ്യക്തിപരമായ ബന്ധത്തിലും അവ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ ബന്ധം അസാധ്യമാണെന്ന് അവ പറയുന്നു. എന്തുകൊണ്ടാണത്? എന്തുകൊണ്ടെന്നാൽ വ്യക്തിത്വം തന്നെ ഭ്രമാത്മകമാണെന്നാണ് ഉപനിഷത്തുകൾ പറയുന്നത്. വ്യക്തിത്വങ്ങൾ അ യഥാർത്ഥങ്ങളാണെന്ന് ഉപനിഷത്തുകൾ പറുന്നു. വ്യക്തികളെന്ന നിലയിൽ നിങ്ങൾ പുറമെ കാണപ്പെടുന്നുവെന്നു മാത്രം, എന്നാൽ നിങ്ങൾ അങ്ങനെ യല്ല... ആന്തരികസത്ത വ്യക്തിത്വരഹിതമാണ്. അതിന് പരിധികളില്ല, അതിരു കളില്ല, എങ്ങും ആരംഭിക്കുന്നില്ല. എങ്ങും അവസാനിക്കുന്നില്ല. അത് അന ന്തതയിലേക്ക് നീണ്ട് പോകുന്നു. അത് അനന്തവും നിത്യവുമാകുന്നു...