ഏതു കാലത്തും ഏതിടത്തും പെൺപിറപ്പുകളും ജീവിത സഹനങ്ങൾക്ക് സമാനതകളുണ്ട്. മൂന്ന് വ്യത്യസ്തത ജീവിത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീജന്മങ്ങളുടെ കഥകളാണ് നയന വൈദേഹി പെമ്പറന്നോത്തി എന്ന ഈ കഥാസമാഹാരത്തിൽ പറയുന്നത്. കുറ്റവും ശിക്ഷയും എന്ന വലിയ സമസ്യയെ മുന്നോട്ടു വെയ്ക്കുന്ന, തടവറയുടെ ഇരുട്ടും ദുഃഖവും അപമാനവും വരച്ചുകാട്ടുന്നു ആദ്യ കഥ. വിചിത്രമായ മനോവിഭ്രമങ്ങളിലൂടെ കടന്നുപോകുന്ന ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയുടെ കഥയാണ് 'ഭ്രമം'. കൗസല്യയാകട്ടെ നിത്യകന്യകയായി അടുക്കളയുടെ ഇരുൾ ചുമരുകൾക്കകത്ത് തളച്ചിടപ്പെട്ട ഒരു പെൺജന്മത്തിന്റെ കഥയാണ്. പ്രമേയ സ്വീകരണത്തിലെ വ്യത്യസ്‌തതയും കഥപറച്ചിലിലുള്ള അനായാസതയും കൃതഃഹസ്ഥയായ ഈ എഴുത്തുകാരിയുടെ കഥകളെ ശ്രദ്ധേയമാക്കുന്നു.