ഗിരീഷ് എ.ഡി ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ്. പിതാവ് ദിനേശൻ, മാതാവ് ഗീത. ചാലക്കുടി വെറ്റിലപ്പാറ സ്വദേശിയാണ്. മാളയിലെ METS സ്കൂൾ ഓഫ് എഞ്ചിനിയറിംഗിൽ നിന്ന് ബിരുദം നേടി. പഠനത്തിനു ശേഷം കെ.എസ്.ഇ.ബി. യിൽ കരാർ വ്യവസ്ഥയിൽ സബ് എഞ്ചിനിയറായി ജോലി ചെയ്തിരുന്നു. 2019-ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. 2022-ൽ രണ്ടാമത്തെ ചിത്രം സൂപ്പർ ശരണ്യ പുറത്തിറങ്ങി. മൂന്നാമത്തെ ചിത്രമായ പ്രേമലു ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്തു. ചിപ്പി വിശ്വൻ ആണ് ജീവിതപങ്കാളി. കിരൺ ജോസി തിരക്കഥാകൃത്ത്. പിതാവ് ജോസി, മാതാവ് ദീപ. കോട്ടയം മുട്ടുചിറ സ്വദേശി യാണ്. ചെന്നൈ സെൻ്റ. ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്ന് ബിരുദം നേടി. പഠനത്തിനുശേഷം കെമിക്കൽ എഞ്ചിനിയറായി ജോലി ചെയ്തു. അഞ്ചോളം ഷോർട്ട് ഫിലിമുകൾ Your turn (2016), ദൂരെ(2019), ബിനീഷേട്ടൻ റൂംമേറ്റ് (2020), അനുരാഗ് എൻജിനീയറിംഗ് വർക്സ് (2022) എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.