വേദനകൾക്കും സഹനങ്ങൾക്കുമൊപ്പമുള്ള നിശ്ശബ്ദമായ ചെറുത്തുനില്‌പുകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ സ്വന്തം ഇടം കണ്ടെത്തുകയാണ് സ്ത്രീസമൂഹം. സംസ്കാരം, രാഷ്ട്രീയം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി സർവമേഖലകളും പുരുഷകേന്ദ്രീകൃതമായ ലോകത്തിൽ അവളുടെ അതിജീവനങ്ങളെയും അവൾ എത്തിപ്പിടിച്ച ലോകങ്ങളെയും കുറിച്ചുള്ള രചനകളാണിത്. ഖദീജാ മുംതാസിന്റെ പ്രണയവും ആത്മീയതയും രാഷ്ട്രീയവും വെളിവാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.