വി.ജെ.ഡി റൊമാൻസ് ഒരു മനുഷ്യൻ അവൻ്റെ പ്രണയത്തിലും വിരഹത്തിലും സ്വാർത്ഥനായിരിക്കും. വിവാഹശേഷം ഉണ്ടാകുന്ന ഏതൊരു പ്രണയവും സമൂഹം പരിഹസിക്കുന്ന ഹിതമല്ലാത്ത ബന്ധങ്ങളാണ്. അതിനപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ടോ? ജീവിതത്തിൻ്റെ വിരസതകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരു സമയം കഴിയുമ്പോൾ അവസാനിക്കുമെങ്കിലും തളർച്ചയിൽ തലോടുന്നത് പോലെ ചില കണ്ടുമുട്ടലുകൾ അവിചാരിതമായി കടന്നു വരാറുണ്ട്. ആ കണ്ടുമുട്ടലായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മുൻപോട്ട് ജീവിക്കാനുള്ള പ്രചോദനമായി മാറുക. എല്ലാവരുടെ ജീവിതത്തിലും അങ്ങനെ ചില കണ്ടുമുട്ടലുകൾ ഉണ്ടായേക്കാം....അങ്ങനെയൊരു കണ്ടുമുട്ടലിന് കാത്തിരിക്കാൻ പ്രേരിപ്പിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്. റോബിൻ റോയ് " നമുക്ക് പ്രണയിക്കാം ആർക്കും വായിക്കാൻ കഴിയാത്ത, ആർക്കും തിരിച്ചറിയാൻ കഴിയാത്ത നമ്മുടെ സ്വകാര്യമായ ഭാഷയിൽ