Sree Sivamahapuranam - ശ്രീ ശിവമഹാപുരാണം (Malayalam)
MRP ₹ 800.00 (Inclusive of all taxes)
₹ 760.00 5% Off
₹ 60.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Swami Dharmanandatheertha
  • Pages :
    541
  • Format :
    Paperback
  • Publications :
    Kurukshethra Prakashan
  • ISBN :
    978-93-81731-74-1
  • Language :
    Malayalam
Description

ഭഗവാന്‍ ശ്രീപരമേശ്വരന്‍തന്നെയാണ് സമ്പൂര്‍ണവിദ്യയുടെയും ഉറവിടം. ഭോഗമോക്ഷപ്രദങ്ങളായ സകലതും അദ്ദേഹത്തില്‍നിന്നുദ്ഭവിച്ചിട്ടുള്ളതാണെന്ന് ശ്രുതികള്‍ അനുശാസിക്കുന്നു. നാലു വേദങ്ങളും, ആറു വേദാംഗങ്ങളും, മീമാംസ, വിസ്തൃതമായ ന്യായശാസ്ത്രം, പുരാണം, ധര്‍മശാസ്ത്രം ഇങ്ങനെ പതിനാലും, ഇവയോടൊപ്പം ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വവേദം, അര്‍ഥശാസ്ത്രം ഇങ്ങനെ നാലും കൂടി പതിനെട്ടു വിദ്യകളാണുള്ളത്. ഇതിന്‍റെ മാര്‍ഗം ഒന്ന് മറ്റൊന്നില്‍നിന്നും വിഭിന്നമാണ്. ഭഗവാന്‍ കൃഷ്ണദ്വൈപായനവേദവ്യാസന്‍ സാധാരണ ജനങ്ങള്‍ക്ക്, ഗഹനമായ വേദാര്‍ഥങ്ങളെ സുഗ്രഹമാക്കുന്നതിനായി പതിനെട്ടു പുരാണങ്ങളും രചിച്ചു. അതില്‍ നാലാമത്തേതായ ശ്രീ ശിവമഹാപുരാണത്തില്‍ ഭഗവാന്‍ ശിവന്‍റെ അദ്ഭുതലീലകള്‍ വിവരിക്കുന്നു. സാക്ഷാല്‍ പരമേശ്വരപ്രോക്തമായ ഈ മഹാഗ്രന്ഥത്തിന്‍റെ ശ്ലോകസംഖ്യ ഒരുലക്ഷമെന്ന് കണക്കാക്കിയിരിക്കുന്നു. എന്നാല്‍ വ്യാസദേവന്‍ ഇത് ഇരുപത്തിനാലായിരം ശ്ലോകങ്ങളിലായി സംഗ്രഹിച്ചു. ഇതില്‍ ഏഴു സംഹിതകളാണ് ഉള്ളത്. ഒന്നാമത്തേതായ വിദ്യേശ്വരസംഹിതയില്‍ രണ്ടായിരവും, രണ്ടാമത്തേതായ രുദ്രസംഹിതയില്‍ പതിനായിരത്തിയഞ്ഞൂറും, മൂന്നാമത്തേതായ ശതരുദ്രസംഹിതയില്‍ രണ്ടായിരത്തി ഒരുനൂറ്റിഎണ്‍പതും, നാലാമത്തേതായ കോടിരുദ്രസംഹിതയില്‍ രണ്ടായിരത്തിയിരുനൂറ്റി നാല്‍പതും, അഞ്ചാമത്തേതായ ഉമാസംഹിതയില്‍ ആയിരത്തിയെണ്ണൂറ്റി നാല്‍പതും, ആറാമത്തേതായ കൈലാസസംഹിതയില്‍ ആയിരത്തി ഇരുനൂറ്റി നാല്‍പതും, ഏഴാമത്തേതായ വായവീയസംഹിതയില്‍ നാലായിരവും എന്ന ക്രമത്തിലാണ് ഇതിലെ ശ്ലോകസംഖ്യ. ഇതിലൂടെ ഭഗവാന്‍റെ അത്ഭുതലീലകള്‍ പ്രതിപാദിക്കുന്നു. മനുഷ്യര്‍ക്ക് ഭീതിദമായ മരണഭയത്തെയും തദ്വാരാ സംസാരബന്ധത്തെയും ഒഴിവാക്കാന്‍ എന്തനുഷ്ഠിച്ചാല്‍ സാധിക്കുമെന്ന്

Customer Reviews ( 0 )