തയ്യലിന്റെ ശാസ്ത്രീയവശത്തെപ്പറ്റിയും അതിൻ്റെ അടിസ്ഥാനതത്വങ്ങളെയും സിദ്ധാന്തങ്ങളെയും പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് 'തയ്യൽ', വിദ്യാഭ്യാസവകുപ്പിന്റെയും സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെയും (കെ.ജി.റ്റി. റ്റി.ജി.എം., ഐ.റ്റി.ഐ. പോളിടെക്നിക് പരീക്ഷകൾ) കീഴിൽ നടത്തുന്ന തയ്യൽ കോഴ്‌സുകളുടെ സിലബസ്സിൻ്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. തയ്യൽ വിദ്യാർഥികൾക്ക് മാത്രമല്ല, ഈ കലയിൽ താൽപ്പര്യമുള്ള എല്ലാവർക്കും പ്രത്യേകിച്ച്, വീട്ടമ്മമാർക്കും ഈ ഗ്രന്ഥം വളരെയധികം പ്രയോജനകരമാകുമെന്നതിൽ സംശയമില്ല.