തേൻവരിക്ക ദേശം എന്ന ഈ നോവൽ മധ്യതിരുവിതാംകൂറിന്റെ 1960 കൾ മുതലുള്ള സാംസ്കാരിക സാമൂഹിക ചരിത്രം കോറിയിടുന്നു. അയിത്തവും ദാരിദ്ര്യവും വിട്ടുമാറാതിരുന്ന കാലത്തു നിന്ന് സ്വാർത്ഥതയുടെ ആധുനിക ലോകത്തേക്കുള്ള പ്രയാണമാണ് ഇതിൽ. ഓർമ്മകളുടെ ഒരു പുഴയാണ് ഈ നോവലിന്റെ ഭാഷ, ഇതിലെ മധ്യമ കഥാപാത്രമായ സണ്ണിയുടെ ജീവിത സംഘട്ടനങ്ങളും ആദർശ പ്രണയവും നമ്മെ അസ്വസ്ഥരാക്കുക തന്നെ ചെയ്യും. കോളേജ് അദ്ധ്യാപക ജോലിയിൽ തുടർന്നു കൊണ്ടുതന്നെ ആഴത്തിലുള്ള ശാസ്ത്ര ഗവേഷണം എങ്ങിനെ നടത്താമെന്നതും ഈ നോവൽ കാണിച്ചുതരുന്നു.