ആതി - സാറാ ജോസഫ്  AATHI- SARA JOSEPH

ആതി - സാറാ ജോസഫ് AATHI- SARA JOSEPH

കാലം കടന്നു പൊയ്ക്കൊണ്ടിരിക്കെ , ഭ്രാന്തനായ മനുഷ്യൻ്റെ അന്ധമായ ഇടപെടലുകളിൽ അസഹ്യമായ വേദന തിന്നുന്ന പ്രകൃതിയുടെ തേങ്ങലുകൾ സാറാ ജോസഫ് തൻ്റെ വാക്കുകളിലൂടേ പുറം ലോകത്തെ അറിയിയ്ക്കുകയാണ്. ജലത്തെ ബിംബമാക്കി മുന്നോട്ടുപോകുന്ന ഈ പുസ്തകത്തിലെ വരികളിൽ , സ്വന്തം ഊരും ഉയിരും എന്തിനൊക്കെയോ വേണ്ടി ഉപേക്ഷിയ്ക്കേണ്ടി വന്ന പ്രകൃതിയുടെ കുറേ മൂർത്തഭാവങ്ങളെ സാറാ ജോസഫ് വെളിച്ചത്തു കൊണ്ടുവരുന്നു.