താരാശങ്കര്‍ ബന്ദ്യോപാധ്യായ ‘രാത്രി അവസാനിക്കാറായപ്പോള്‍ ആ ചെറിയ ദ്വാരത്തിലൂടെ മൃത്യു കടന്നുവന്നു നെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. നെഞ്ചില്‍ കരിങ്കല്ലു കയറ്റിവെച്ചതുപോലെ ഹൃദ്പിണ്ഡം രക്ഷിക്കണേ, രക്ഷിക്കണേ എന്നു പറഞ്ഞുകൊണ്ട് തലയില്‍ തല്ലിക്കൊണ്ട് കരയാന്‍ തുടങ്ങി. മസ്തിഷ്‌കത്തിലെ സിരകളും സ്‌നായുക്കളും മയക്കത്തിലാണ്. വിശാലമായ ഏതോ ശൂന്യതയില്‍ ചെന്ന് എല്ലാ അനുഭൂതികളും വിലയംപ്രാപിച്ചു.’ ഭാരതീയ ക്ലാസിക് കൃതികളില്‍ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത്. ഇതു ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്. മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. അവള്‍ ക്ഷയത്തിന്റെ മാര്‍ഗത്തിലൂടെ കടന്നുവരുന്നു. ക്ഷയം എവിടെയുണ്ടോ, അവിടെ മരണം അജയ്യമാണ്. പാരമ്പര്യചികിത്സകനും നാഡീപരിശോധകനുമായ ജീവന്‍ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുള്‍ നിവര്‍ത്തുകയാണ് മഹാനായ എഴുത്തുകാരന്‍. വിവര്‍ത്തനം: പ്രൊഫ. എം.കെ.എന്‍. പോറ്റി താരാശങ്കര്‍ ബന്ദ്യോപാധ്യായ ഈ പുസ്തകത്തിലൂടെ നമ്മെ ധന്യരാക്കിയിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഓരോ വൈദ്യവിദ്യാര്‍ഥിയും ഈ പുസ്തകം വായിച്ചേ പറ്റൂ. – ടി. പത്മനാഭന്‍