ഒരു നേർത്ത മന്ദഹാസത്തോടെ അയാൾ കൂട്ടത്തിൽനിന്നു അങ്ങോട്ടു വരികയായിരുന്നു. പനാമാ ഹാറ്റ് കൈയിൽ പിടിച്ചിരിക്കുന്നു. ക്രീം കളറിലുള്ള സൂട്ട് അലക്കിത്തേച്ചതുപോലെത്തന്നെ ഇരിക്കുന്നു. അധികം ഉയരമില്ല. പുഷ്ടിയുള്ള ശരീരം. അറുപതിനോടടുത്തു പ്രായം. നേർത്ത പുരികങ്ങൾ, ചാരനിറത്തിലുള്ള കണ്ണുകൾ, നേർവരപോലുള്ള വായ അവയൊക്കെയായിരുന്നു അയാളുടെ മറ്റു പ്രത്യേകതകൾ.