സർ.സി.പി.യെ മണി വെട്ടിയത് തിരുവിതാംകൂറിന്റെ ഭാവിയെ സ്വാധീനിച്ച സുപ്രധാന സംഭവമായി. ഇന്ത്യയുടെ ഭാഗമാകാതെ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ സി.പി.യുടെ ദിവാസ്വപ്നങ്ങൾക്ക് അത് തിരശ്ശീല വീഴ്ത്തി. സി.പി.യുടെ മനോവീര്യം തകർന്നു അദ്ദേഹം തിരുവിതാംകൂറിനോട് എന്നത്തേക്കുമായി വിട പറഞ്ഞു. ഈ ചരിത്രസംഭവത്തെയും അത് നിർവഹിച്ച കെ.സി എസ് മണി എന്ന ചരിത്ര പുരുഷനേയും അടുത്തറിയാൻ സഹായിക്കുന്ന കൃതിയാണിത്.