ഡെൻമാർക്ക്‌ കുറിപ്പുകൾ - Denmark Kurippukal
MRP ₹ 200.00 (Inclusive of all taxes)
₹ 180.00 10% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Adv. Philip Pazhempally
  • Pages :
    128
  • Format :
    Paperback
  • Publications :
    S M Books & Publishers
  • Language :
    Malayalam
Description

ലോകത്തിലെ സന്തുഷ്ടരാജ്യങ്ങളുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന ഡെൻമാർക്കിലുള്ള മക്കളുടെ അടുത്ത് ഇന്നലെ (30.06.2018) ആദ്യ വരവായി എത്തിച്ചേർന്നു. യാത്രാവിവരണം നടത്തുന്നില്ല. കോപ്പൻഹാഗണിൽ വിമാനമിറങ്ങി, മൂന്നു മണിക്കൂർ ട്രെയിനിലും രണ്ടുമണിക്കൂർ ബസിലും യാത്ര ചെയ്താണ് ആൽബോർഗിൽ മക്ക ളുടെ വീട്ടിൽ എത്തിച്ചേർന്നത്. ഡെൻമാർക്കിന്റെ നല്ലൊരു ഭാഗം ഈ യാത്രകൾക്കിടയിൽ കണ്ടു. ഇന്നു രാവിലത്തെ ഭക്ഷണശേഷം അടുത്ത പ്രദേശങ്ങൾ കാൽനടയായി ചുറ്റിക്കറങ്ങിയും കണ്ടു. പതിനെട്ടുവയസു മുതൽ ഡെൻമാർക്ക് മനസ്സിലെ ഒരോർമ്മയായി രുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇംഗ്ലീഷ് ബി.എ. പഠന കാലത്ത് ഇപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ആ ചെറിയ മനുഷ്യൻ, എ. ഇ. അഗസ്റ്റിൻ സാറും, പിന്നീട് പാലാ സെന്റ് തോമസ് കോളേജിലെ എം. എ. പഠനകാലത്ത് അവിസ്മരണീയനായ കൊട്ടാര ത്തുംകുഴി അച്ചനും ഷെയ്ക്സ്പിയർ സാഹിത്യത്തിലെ ഡെൻമാർക്കു രാജ്യത്തെ നന്നായി പരിചയപ്പെടുത്തിയിരുന്നു, “Hamlet, the Prince of Denmark" എന്ന ഷെയ്ക്സ്പിയർ ട്രാജഡി കടലുപോലെ വിസ്ത തവും മനുഷ്യമനസ്സുകളെ അത്യഗാധമായി സ്പർശിക്കുന്നതുമായിരു ന്നു. മേൽപ്പറഞ്ഞ രണ്ട് പ്രൊഫസർമാരും ഡെൻമാർക്കിന്റെ എല്ലാ പ്രത്യേകതകളും സാഹിത്യ രംഗത്തെ പരിമിതികൾക്കുമേൽ, ബൃഹ ത്തായി ഞങ്ങൾക്ക് വർണിച്ചുതന്നിരുന്നു. ഡെൻമാർക്ക് നേരിൽ കാണു ക; അവിടെ വന്നു രണ്ടുനാൾ ജീവിക്കുക ഇതൊന്നും ഒരു സ്വപ്നമാ ക്കാൻ പോലും അന്നു ഞങ്ങൾ, വിദ്യാർത്ഥികൾക്ക് സാഹചര്യമില്ലാ യിരുന്നു. ഇന്നലെ ഡെൻമാർക്കിൽ വിമാനമിറങ്ങിയപ്പോൾ ഈ രണ്ടു പ്രൊഫസർമാർ മുന്നിൽ നിൽക്കുന്നതുപോലെ തോന്നി. ഭാര്യ തങ്കമ്മ ടീച്ചർ ഒന്നു തട്ടിയപ്പോൾ ഞെട്ടി. കാര്യം പറഞ്ഞില്ല. മേൽ പറഞ്ഞ ത്രിവിധ യാത്രകളിൽ കാഴ്ചകൾ ഒരുപാടു ചിന്ത കൾ സമ്മാനിച്ചുകൊണ്ടിരുന്നു. അതിലൊരു ചിന്തമാത്രം ഇവിടെ സൂചി പ്പിച്ചുകൊണ്ട് ഈ കുറിപ്പുകൾ എഴുതിത്തുടങ്ങട്ടെ.

Customer Reviews ( 0 )