"ഇംഗ്ലണ്ടിൽ നിന്നും ലോകം മുഴുവനും സഞ്ചരിക്കുവാൻ ഇറങ്ങിത്തിരിച്ച ആ പ്രൊഫസർമാർ ഒരു മാസത്തെ പര്യടനത്തിനുശേഷം എത്തിച്ചേർന്നത് ചെക്കോസ്ലൊവാക്യയിൽ ആയിരുന്നു. ആ നാട്ടിലെ പ്രധാന നഗരികളോ സിനിമ തീയേറ്ററുകളോ രാത്രിയും പകലും ഒഴിവില്ലാത്ത ഹോട്ടലുകളോ ലണ്ടൺ നഗരത്തിൽ താമസിക്കുന്ന അവരെ ആകർഷിച്ചില്ല. വിജനമായ പ്രദേശങ്ങളിൽ ഇന്നും അപരിഷ്കൃതരായി കഴിഞ്ഞുകൂടുന്ന ആദിവാസികൾ, അവരുടെ സംസ്കാരം ഇവയെക്കുറിച്ചു കാണുകയും പഠിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം.