ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീർഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളത്. സ്വർഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയിൽ കാൽവഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളിൽ കിടന്നുകൊണ്ട് പ്രക്ഷു ബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ട ത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരേ പോരാടുന്ന സ്ത്രീചിത്ത ത്തിന്റെ ആവിഷ്കാരമാണിത്. ലോകത്തെമ്പാ ടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരി ക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലിൽ നിലകൊള്ളുന്നു. വിവർത്തനം: പി. മാധവൻപിള്ള