എ.പി.ജെ. അബ്ദുൾ കലാം, തന്റെ പ്രസിഡൻഷ്യൽ കാലത്തിൽ പാർലമെന്റിലും യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും ഇന്ത്യ യിലും വിദേശത്തുമുള്ള പ്രശസ്ത സ്ഥാപനങ്ങളിലും നടത്തിയ പ്രഭാഷണങ്ങളാണ് എന്റെ ഇന്ത്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട പ്രചോദനാത്മകമായ ആശയങ്ങളെ മനോ ഹരമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ശാസ്ത്രം, രാഷ്ട്രനിർമ്മാണം, ദാരിദ്ര്യം, അനുകമ്പ, ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള അദ്ദേ ഹത്തിന്റെ കാഴ്ചപ്പാടുകൾ സുവ്യക്തമായി ഇതിൽ കാണാം