വാർദ്ധക്യത്തോടടുക്കുന്നവർ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവൽ. ദീർഘകാലം വിദേശത്ത് ഉയർന്ന നിലയിൽ ജീവിക്കുകയും മകനെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്ത് നാട്ടിൽ വിശ്രമജീവിതമാസ്വദിക്കാനെത്തുന്ന ജോസഫ്. ആസ്വദിച്ച് പരിപാലിച്ച സ്വന്തം വീടും പുരയിടവും അധികകാലം കഴിയുന്നതിനുനുമുമ്പ് തന്നെ അവയെല്ലാം ഉപേക്ഷിച്ച് ഒരു ഫ്‌ളാറ്റിൽ ജീവിക്കേണ്ട സാഹചര്യം ഭാര്യയും മരുമകളും ചേർന്ന് ഒരുക്കുന്നതിന്റെ വേദനകൾ. അദ്ദേഹത്തെ ശുശ്രൂഷിക്കാനെത്തുന്ന ഹോംനേഴ്‌സിന്റെ ദുരൂഹതകൾ. തീരെ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ഒറ്റപ്പെടുത്തിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ജോസഫിന്റെ കഥ എങ്ങനെയാണ് അവസാനിക്കുന്നത്? സമകാലീനകോരളത്തിന്റെ യുവതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നോവൽ. നശ്വരജീവിതത്തിന്റെ നിരർത്ഥകതയെ വെളിവാക്കുന്ന രചന.