അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്‍ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്‍റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്‍മ്മ, ഭക്തി, യോഗ മാര്‍ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്‍റെ അഗാധഗര്‍ത്തങ്ങളും പ്രണയത്തിന്‍റെ പാരിജാത സുഗന്ധവും സംഗീതത്തിന്‍റെ നിറസാന്നിധ്യവും മരണത്തിന്‍റെ കൊലച്ചിരിയും നിസ്സംഗതയും ഇഴڔചേര്‍ന്നിരിക്കുന്ന അസാധാരണമായ വായനാനുഭവം.