ഒരു കവിയുടെ ബിംബബോധം ഈ കഥകളെ ഒരു വലിയ ദൃശ്യ ചൈതന്യമാക്കി രൂപപ്പെടുത്തുന്നുണ്ട്. ഇമേജറിയുടെ സമ്പന്നതയും അപൂർവ്വതയും ഈ കഥകളിൽ ഒത്തുചേരുന്നു. ചില സമയങ്ങളിൽ ഈ കഥകൾ മനുഷ്യനു നഷ്ടപ്പെട്ട സ്വപ്നങ്ങളാണ്. മറ്റുചിലപ്പോൾ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും. മനസ്സിന്റെ ഗുപ്തമായ വഴിത്താരകളിലൂടെയുള്ള ഇരുണ്ട സഞ്ചാരം നടത്തുന്ന കഥകൾ.