“മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്. ദൈവങ്ങളെക്കുറിച്ചാണെങ്കിൽ അതിലേറെ ഭയമാണ്. പശുവിനെക്കുറിച്ചും പന്നിയെക്കുറിച്ചും എഴുതാനേ പാടില്ല. പിന്നെയുള്ളത് ആടുകളും ചെമ്മരിയാടുകളും മാത്രമാണ്. ആടുകൾ പ്രശ്നമുണ്ടാക്കാത്തവയും നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്. കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്.“