വ്യത്യസ്തമായ ആഖ്യാന രീതിയിലൂടെ കവിതയുടെ പരമ്പരാഗത ശൈലിയെതന്നെ അപനിർമിക്കുന്ന സവിശേഷ ലാവണ്യമാണ് സുനിത ഗണേഷിന്റെ കവിതകളുടെ മുഖമുദ്ര. പെണ്മ, പ്രകൃതി, പ്രണയം, പാർശ്വവത്കൃത ജീവിതം, ജൈവക്കാഴ്ച, ശാസ്ത്രാവബോധം, ഹാസ്യം, തത്വചിന്ത, സമൂഹത്തോടുള്ള പ്രതിഷേധം എന്നിവയാണ് സുനിതയുടെ കവിതകളുടെ അന്തർധാര.