ഇവിടെ ഗുണന പട്ടികയില്ലാതെ ഗുണിക്കാനുള്ള മാർഗ്ഗം ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റു കളും മറ്റും എഴുതുന്നവർ അതിവേഗത്തിൽ കണ ക്കുചെയ്യേണ്ടിവരുമ്പോൾ ഈ രീതി അനുഗ്രഹമായി മാറുന്നു. സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുമ്പോൾ അക്ഷരങ്ങളും കണക്കിന്റെ പട്ടികകളുമാണ് ആദ്യം തന്നെ പഠിച്ചുതുടങ്ങുന്നത്. കുഞ്ഞുപ്രായത്തിൽ ഉരു വിട്ടു പഠിക്കുന്ന ഈ പട്ടികകൾ എന്നും ഏവർക്കും നിത്യജീവിതത്തിൽ മാർഗ്ഗദർശികളായി മാറുന്നു. എന്നാൽ ഇത് കമ്പ്യൂട്ടർ യുഗമാണ്. വേഗതയുടെ യുഗം. കൂടുതൽ വേഗത കാട്ടുവാൻ ആർക്കു കഴി യുന്നുവോ അവൻ മുന്നിലെത്തും. തീർച്ചയായും ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്ന ഗുണനരീതി ആയാസരഹിതവും കമ്പ്യൂട്ടറിനെ വെല്ലുന്ന വേഗത തരുന്നതുമാണ്.