ഉപാദനച്ചെലവ് വർദ്ധിപ്പിക്കാകൃഷി ലാഭകരമാക്കാൻ 25 വർഷത്തെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ തന്ത ങ്ങളാണ് ഈ പുസ്തകത്തിൽ തമിഴ്നാട്ടിലെ കാങ്കയത്ത് ഒരു ഹെക്ടറിൽ നിന്ന് 12600 നാളികേരം കിട്ടുമ്പോൾ കേരളത്തിൽ ഹെക്ടറിന് 5400 മാത്രം. എന്തുകൊണ്ട് ഈ വ്യത്യാസം? ഇവിടെയാണ് പുതിയ അറിവുകളുടെ പ്രസക്തി. തെങ്ങ്, മരച്ചീനി, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയ കാർഷിക വിളകളെ സംബന്ധിക്കുന്ന അമൂല്യമായ അറിവു കൾ ഈ പുസ്തകത്തിലുണ്ട്. കൂടാതെ കോഴി, ആട്, പശു, മുയൽ തുടങ്ങിയവയെ എങ്ങനെ ആദായകരമായി വളർത്താം എന്നും ഈ പുസ്തകം വിശദമാക്കുന്നു. ഗ്രന്ഥരചയിതാവ് ശ്രീ ചാണ്ടി ഏബ്രഹാമിന്റെ 25 വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.