കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ കഥകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ‘കഥകൾ -ജി ആർ ഇന്ദുഗോപൻ ‘. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.