Keralapanineeyam : AR Rajaraja Varma | കേരളപാണിനീയം : എ ആർ രാജരാജവർമ്മ
MRP ₹ 299.00 (Inclusive of all taxes)
₹ 260.00 13% Off
₹ 25.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    AR Rajaraja Varma
  • Pages :
    360
  • Format :
    Paperback
  • Publications :
    DC Books
  • ISBN :
    9788171306725
  • Language :
    Malayalam
Description

സർവ്വകലാശാലാവിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകരിക്കുന്ന തരത്തിൽ സംവിധാനം ചെയ്തിരിക്കുന്ന കേരളപാണിനീയത്തിന്റെ ഡി സി ബി പതിപ്പ്. വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കേരളപാണിനീയഭാഗങ്ങൾ വേർതിരിച്ചറിയാൻ ഉപകരിക്കുന്ന അറുപതോളം അടിക്കുറിപ്പുകൾ ഇതിലുണ്ട്. മലയാള വ്യാകരണപഠനത്തിൽ കേരളപാണിനീയത്തിനുശേഷമുണ്ടായ വികാസപ രിണാമങ്ങൾ അനുബന്ധത്തിലെ ഗ്രന്ഥസൂചിയിൽനിന്നു മനസ്സിലാക്കാം. സാങ്കേതികസംജ്ഞകളുടെ പ്രധാനപ്പെട്ട പരാമർശങ്ങളെല്ലാം ഉൾക്കൊള്ളുന്ന പദസൂചിയും പ്രകരണം തിരിച്ചുള്ള കാരികാസൂചിയും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്. സർവ്വകലാശാലാപരീക്ഷകളിൽ ആവർത്തിച്ചു കാണാറുള്ള ചോദ്യങ്ങൾ സമാഹരിച്ചവതരിപ്പിക്കുന്ന ചോദ്യാവലിയാണ് മറ്റൊരു പ്രത്യേകത. വ്യാകരണപഠനം ഊർജ്ജസ്വലമാക്കാനും വിഷയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ഇതുപകരിക്കും. കേരളപാണിനീയത്തിന്റെ ഒന്നാം പതിപ്പും രണ്ടാംപതിപ്പും തമ്മിലുള്ള വ്യത്യാസം, സമകാലിക മലയാളവ്യാകരണപഠനങ്ങൾ, കേരളപാണിനീയത്തിലെ വൈരുധ്യാത്മകദർശനം, നവീനഭാഷാദർശനത്തിന്റെ സവിശേഷത, വ്യാകരണത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ, രാജരാജമാർഗ്ഗത്തിൽ ഇനിയുമുണ്ടാകേണ്ട സമഗ്രസൃഷ്ട്യുന്മുഖ വ്യാകരണം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്ന ആമുഖപഠനം വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമുപകരിക്കും. ആമുഖപഠനം, അടിക്കുറിപ്പുകൾ, ഗ്രന്ഥസൂചി,പദസൂചി എന്നിവ ചേർത്ത് ഈ പതിപ്പ് തയ്യാറാക്കിയത് പ്രസിദ്ധ ഭാഷാഗവേഷകനും വൈയാകരണനുമായ ഡോ. സ്‌കറിയാ സക്കറിയ.

Customer Reviews ( 0 )