വഞ്ചനയും കാപട്യവും ഹിംസയും മുഖമുദ്രയാകുന്ന "സത്യാനന്തര കാലത്തിന്റെ ആഖ്യാനങ്ങളാണിവ. മൃഗവാസനകളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യത്വത്തിന്റെ രൂപാന്തരപ്രാപ്തി ചിത്രമായ മനുഷ്യബന്ധങ്ങളുടെയും ജീവിതാവസ്ഥകളുടെയും ആവിഷ്കാരം. മൗലികത കൊണ്ടും വൈവിധ്യം കൊണ്ടും സരളമായ ആഖ്യാന വൈഭവം കൊണ്ടും ശ്രദ്ധേയമായ അഞ്ചു നോവലെറ്റുകളുടെ സമാഹാരം.