എന്നും ഊർജസ്വലരായി ഇരിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? എന്നാൽ ചില ദിവസങ്ങളിൽ മിക്ക ആളുകൾക്കും ഒരു ഉത്സാഹക്കുറവ് തോന്നാറുണ്ട്. ‘‘എന്തോ, വല്ലാത്ത ക്ഷീണം" എന്നാണ് അവർ അതെപ്പറ്റി പറയുക. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാർഗങ്ങളാണ് ഡോ.പത്മകുമാർ വിശദീകരിക്കുന്നത്.