അരനൂറ്റാണ്ടുകാലത്തെ ശിശുരോഗ ചികിത്സാപാരമ്പര്യവും, കുട്ടികളുടെ മനശാസ്ത്രം ആഴത്തിൽ പഠിച്ചതിൽ നിന്നുള്ള അനുഭവസമ്പന്നതയും ആർജിച്ച, സർവ്വോപരി പുതുതലമുറയെക്കുറിച്ച് ഏറെ വൈകാരികതയോടെ ചിന്തിക്കുന്ന സാത്വികമനസിന്റെ ഉടമയുമാണ് പ്രഗത്ഭ ശിശുരോഗ വിദഗ്ധ നായ ഗ്രന്ഥകാരൻ. ആധുനിക പുരോഗതിയുടെ വഴിയിൽ മുന്നേറുന്നതിനൊപ്പം മുല്യബോധം കുടി വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ഒന്നാന്തരം ജീൻസുള്ള നമ്മുടെ പുതുതലമുറയിൽനിന്ന് പത്തരമാറ്റ് തങ്കങ്ങളെ വാർത്തെടുക്കാൻ കഴിയു മെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്. ശിശുരോഗ ചികിത്സയുടെ പ്രത്യേകതകളും, ശൈശവ കൗമാര മനശാസ്ത്രവും, രക്ഷിതാക്കളുടെ ഉത്തരവാദിത്വവും മറ്റും വിശദമായും ലളിതമായും ചർച്ചചെയ്യുന്നു ഈ ഗ്രന്ഥം. പത്തുകല്പനകൾ പോലെയുള്ള പത്ത് അഡ്വായങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്തമ പേരന്റിംഗ് ഗ്രന്ഥം രക്ഷിതാക്കളുടെയും കുട്ടികളുടെയും മാനസിക പിരിമുറുക്കം തീർത്തും ഇല്ലാതാക്കുന്ന ഒരു കുടുംബസുഹൃത്തായിരിക്കും.