എൻ.എൻ.സുരേന്ദ്രൻ ഓർത്തെഴുതിയ 'ലളി തം ദീപ്തം സർഗ്ഗാത്മകം' എന്ന ഈ കൃതിയു ടെ ഫലശ്രുതി ഇതുവായിക്കുന്നവർക്ക് കണ്ണു കളിലൊരു തിളക്കവും ചുണ്ടിലൊരു പുഞ്ചി രിയും പുതുതായി ഉണ്ടാകുമെന്നാണ്. ഇതു രണ്ടും എനിക്കുമുണ്ടായി. കണ്ണിൽ തിളക്കമുണ്ടായത് പ്രതീക്ഷ യാലാണ്. വളരെ വിലപ്പെട്ടതാണ് എനിക്ക് ഈ പ്രതീക്ഷ. കാരണം, ഗുരുക്കളൊക്കെ ല ലുക്കളായി മാറുന്നുവോ എന്ന ആശങ്കയു ടെ വേദന അത്രയേറെയാണ്. ഇല്ല, ഇപ്പോഴു മുണ്ട് ഗുരുത്വം എന്ന് ഈ ഓർത്തെഴുത്ത് സാ ക്ഷ്യപ്പെടുത്തുന്നു.