ഓർമ്മകളുടെ ഗന്ധമാദനഗിരിനിരകളിലൂടെ ഏഴാച്ചേരി നടത്തുന്ന അനുഭവയാനമാണ് മൺചുമരിലെ വിരൽപ്പാടുകൾ. നീലവിഷാദരാവുകളും പകൽപ്പൂരങ്ങളും ഋതുഭേദങ്ങളുടെ കുടമാറ്റങ്ങളും സ്‌നേഹത്തിന്റെ മണക്കുംകല്ലുകളും കൊണ്ട് കൊരുത്തെടുത്ത ഓർമ്മപ്പുസ്തകം. കാവ്യാത്മകമായ ജീവിതത്തിന്റെ സഹസ്രപത്മദളങ്ങളെ കാട്ടിത്തരുന്ന പാരിതോഷികംകൂടിയായി ഈ പുസ്തകം മാറുന്നു.