നമ്മുടെ ഹൃദയപേശികളേക്കാൾ രക്തം ഒഴുകിയെത്തുന്ന ഒരവയവമുണ്ട്. തൈറോയ്ഡ് ഗ്രന്ഥി. ഏകദേശം ഒരു ടെന്നിസ് കോർട്ടിൻറെ വിസ്തീർണമുണ്ട് ചെറുകുടലിന്. 300 ഗ്രാം മാത്രം ഭാരമുള്ള ഹൃദയം ഒരു ദിവസം മിടിക്കുന്നത് ഒരു ലക്ഷം തവണ! ശ്വാസനാളികളുടെ നീളം എത്രയെന്നോ? 2400 കിലോമീറ്റർ. ഇങ്ങനെയുള്ള നൂറുനൂറു വിസ്മയങ്ങളുടെ കലവറയാണ് നമ്മുടെ ശരീരം. മനുഷ്യശരീരത്തെക്കുറിച്ചുള്ള ഈ അത്ഭുതകരമായ അറി വുകൾ സരളമായി വിവരിക്കുന്നതോടൊപ്പം ശരീരാവയവങ്ങളുടെ പ്രവർത്തനം, രോഗങ്ങൾ, രോഗപ്രതിരോധത്തിനുള്ള മുൻകരു തലുകൾ, ചികിത്സ എന്നിവയെകുറിച്ചും വിശദമാക്കുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും പഠനത്തിനും പരിശീലന ത്തിനും ഉപകരിക്കുന്ന ഈ പുസ്തകം സ്വന്തം ശരീരത്തെ സ്നേഹിക്കുന്നവരെല്ലാം ഒരിക്കലെങ്കിലും വായിച്ചിരിക്കണം. മനോരമ